വേരുകൾ

 എന്റെ വേരുകൾ മുഴുക്കെ

ഭൂമിയിൽ ആണ്ടുപോയിരിക്കുന്നു.
പിന്നെ ഞാനെങ്ങനെ
എന്റെ സ്വതം വെളിപ്പെടുത്തും.

പറിച്ചെറിയാനാവത്ത വിധം
എന്റെ പൂർവ്വചരിതം
ഈ മണ്ണിലൂർന്നു കിടന്ന്
കഥകൾ രചിക്കുന്നു.

ഇനിയൊരു സ്വർഗ്ഗം നീ
ഭൂമിയിൽ പണിതെന്നാകിലും
എനിക്ക് നിത്യനിദ്ര
ഈ മണ്ണിൻ ശാന്തതയിൽ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം