കവിത
വിരൽ തൊടു...
ഹൃദയതന്ത്രികളിൽ.
തണൽ തരൂ..
ഉരുകുമാത്മാവിൽ..
ഒരു നിലാപക്ഷിയായ് പറന്നരികെ
ഞാൻ വരാം..
നിൻ മൗന രാഗങ്ങളിൽ
പതിയെ ചേക്കേറിടാം..
എൻ ഇരുൾ,
മൂടുമാകാശങ്ങളിൽ
പൊൻ പുലരിയായ്
നീ ഉദിച്ചീടുമോ
പതിവായ് പറഞ്ഞതും
പറയാൻ മറന്നതും
പരിഭവത്താലെ ഞാൻ
മൗനം പൂണ്ടതും..
ജന്മമൊന്നല്ലേയീ
ഭൂമിയിൽ നമുക്കായ്
പിന്നെ നാമെന്തിനീ
മുൾച്ചെടികളാൽ
വെറും വെറുതെയീ
അഹന്തതൻ കിരീടമണിയണം..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ