പാതി വഴിയിലെ പടിയിറക്കം ________________

      



ആശ തൻ

ഭാണ്ഡവും പേറി ..

ആകാശ വീഥികൾ താണ്ടി..

ഉരുകും മണൽ കാറ്റിൽ,

ഉയിരിൻ തണൽ തേടി..

ഇതളറ്റ പൂ പോലെ,

ഇണ തുണയില്ലാതുരുകി.

 

വേദനകൾ

സ്വപ്‌നങ്ങളാക്കി..

അതിജീവനത്തിൻ

പാതകളേറി..

വീഴാതെ 

ദൂരങ്ങളോരോന്നുമോടി.. 

ആശ്രിതർക്കൊക്കെയും

താങ്ങായി മാറി.  


ഇടവേളയിൽ 

നാടണയുന്നവൻ..

പിരിശത്തിൻ പുഞ്ചിരി 

പകുത്തു നൽകി..

കണ്ണാൽ കരയാതെ..

പിന്നോട്ട് നോക്കാതെ..

ഹൃദയം വിതുമ്പി-

ക്കൊണ്ടവൻ മടങ്ങി...


അല്ലലില്ലാതങ്ങു 

പോകും നാളിൽ..

ദുരിതം,

മഹാമാരിയായ് വിഴുങ്ങി..

അകമേ പിടഞ്ഞവൻ

വേദന തിന്നവൻ..

ദുഃഖഭാരത്താൽ

സ്വയം നീറി തേങ്ങി..



പ്രിയരോടണഞ്ഞിടാൻ

പാതിയിൽ നിർത്തിയ

പൂതികൾ മാറ്റുവാൻ

സ്വപ്നങ്ങൾ ബാക്കിയായ്

തിരികെ പറന്നിടാനവനൊരുങ്ങി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം